ഹണിട്രാപ്പ്: വൈദികനില്‍നിന്ന് 41 ലക്ഷം തട്ടി; യുവതിയും കാമുകനും അറസ്റ്റില്‍

HIGHLIGHTS : Honeytrap: Woman and her boyfriend arrested for defrauding priest of Rs. 41 lakh

careertech

വൈക്കം: വൈദികനെ ഹണിട്രാപ്പില്‍ കുടു ക്കി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബംഗളൂരുവില്‍ താമ സിക്കുന്ന നേഹ ഫാത്തിമ (25), കാമുകന്‍ സാരഥി (28) എന്നിവ രെയാണ് വൈക്കം ഡിവൈഎസ് പിയും സംഘവും അറസ്റ്റ് ചെയ്ത ത്. വൈക്കത്തെ സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍കൂടിയായ വൈദിക ന്റെ പരാതിയിലാണ് അറസ്റ്റ്.

വൈദികന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ഒഴിവുണ്ടെന്ന അപേ ക്ഷ കണ്ടാണ് 2023 ഏപ്രിലില്‍ നേഹ ഫാത്തിമ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. ഫോണിലൂടെ അടുപ്പും സ്ഥാപിച്ചു. ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങളും യുവ തി അയച്ച് നല്‍കി. തുടര്‍ന്ന് വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി.

sameeksha-malabarinews

ഈ ചിത്രങ്ങള്‍ പുറത്തുവിടു മെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 41 ലക്ഷംരൂപ തട്ടി യെടുത്തു. കഴിഞ്ഞദിവസം പത്ത് ലക്ഷം രൂപകുടി ആവശ്യ
പ്പെട്ടു. ഇതോടെ വൈദികന്‍ വൈക്കം പൊലീസില്‍ പരാതി നല്‍കി. പണം വാങ്ങാന്‍ വൈക്കത്തേക്ക് വരാന്‍, പൊലി സിന്റെ നിര്‍ദേശപ്രകാരം വൈദി കന്‍ പ്രതികളോട് ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെ യും പൊലീസ് അറസ്റ്റ് ചെയ്യുക യുമായിരുന്നു.

പ്രതികളെ റിമാന്‍ഡ് ചെയ്തു. ബംഗളുരുവില്‍ സ്ഥിരതാമസമാ ക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലാണ്. ഈ മലയാളി ബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളി ച്ചത്. കാമുകന്‍ സാരഥി തമിഴ്നാ ട് സ്വദേശിയാണ്. ഇവര്‍ക്കെതി രെ സമാന കേസുകളുണ്ടോയെ ന്ന് പൊലീസ് പരിശോധിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!