ഗൃഹനാഥ ട്രെയിൻ തട്ടി മരിച്ചു

HIGHLIGHTS : Homeowner dies after being hit by train

താനൂർ: തയ്യാല റോഡ് റെയിൽവേ മേൽപ്പാലത്തിനു സമീപം ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻ തട്ടി ഗൃഹനാഥ മരിച്ചു. മഠത്തിൽ റോഡ് പൊന്നാട്ടിൽ ഗീത (65)യാണ് മരിച്ചത്.

ശനി വൈകിട്ട് 4.45ന് റേഷൻകടയിൽ നിന്ന് അരി വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ റെയിൽപ്പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്കുമാ റ്റി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ദിൽഷ, ജിജീഷ്, ജിനേഷ്. സംസ്കാരം ഞായർ പകൽ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!