സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തും: മന്ത്രി കെബി ഗണേഷ് കുമാര്‍

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ആദ്യഘട്ടത്തില്‍ ഗതാഗത കമ്മീഷണര്‍ ചര്‍ച്ച നടത്തും. ആ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മന്ത്രി തല ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ഈ മാസം 8 നാണ് സൂചന പണിമുടക്ക്.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കാന്‍ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഒന്നര മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. അതോടെ വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സഷന്‍ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബസുടമകള്‍ ഉയര്‍ത്തിയത്. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും മന്ത്രി തയ്യാറാവാത്തത് എന്ത്‌കൊണ്ടാണ്. സ്വകാര്യബസുകളും ഗതാഗതമന്ത്രിക്ക് കീഴിലാണെന്ന് ഓര്‍ക്കണം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെര്‍മിറ്റ് പോലും പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഉടമകള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top