Section

malabari-logo-mobile

14 പവനും മൊബൈല്‍ ഫോണും കവര്‍ന്ന ഹോം നഴ്‌സ് തിരൂരങ്ങാടിയില്‍ പിടിയില്‍

HIGHLIGHTS : Home nurse who robbed 14 Pavan and mobile phone arrested in Thirurangadi

കവര്‍ച്ച വീട്ടില്‍ പ്രസവ ശുശ്രൂഷ ജോലിക്ക് നില്‍ക്കുമ്പോള്‍

തിരൂരങ്ങാടി: 14 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന ഹോം നഴ്‌സ് പിടിയില്‍. ഗൂഡല്ലൂര്‍ പുറമണവയല്‍ സ്വദേശി കൊടക്കാടന്‍ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കൊറ്റത്തങ്ങാടി സ്വദേശി കോടിയേങ്ങല്‍ റഫീക്കിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണവും ഫോണും കവര്‍ന്നത്. റഫീക്കിന്റെ ഭാര്യ സഫ് വാനയുടെയും കുട്ടികളുടെയും ആഭരണങ്ങളും റഫീക്കിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്.

sameeksha-malabarinews

സഫ് വാനയുടെ പ്രസവശ്രൂഷ്‌ക്കായാണ് യുവതി ഇവിടെ എത്തിയത്. കഴിഞ്ഞമാസം 22 വീട്ടില്‍ നടന്ന ചടങ്ങിയിടയാണ് ഫോണ്‍ നഷ്ടമായത്. സംശയം തോന്നി ചോദ്യം ചെയ്‌തെങ്കിലും എടുത്തില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ ആറാം തിയതി ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായത് അറിയുന്നത്. സഫ് വായുടെയും കുട്ടിയുടെയും പാദസരം വള, ചെയിന്‍, നെക്ലേസ് തുടങ്ങിയവയാണ് നഷ്ടമായത്.

യുവതി കിടന്നിരുന്ന മുറിയിലെ പത്തായത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കാണാതായ ഫോണ്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സംശയം തോന്നാതിരിക്കാന്‍ യുവതി തുടര്‍ന്നും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയ വിവരം യുവതിയോട് വീട്ടുകാര്‍ പറഞ്ഞുമില്ല. കഴിഞ്ഞ 14ന് ഇവര്‍ തലക്കടത്തൂരിലെ വീട്ടില്‍ ജോലിക്ക് വന്നതായി അറിഞ്ഞു. വീട്ടുകാര്‍ ജോലി ചെയ്യുന്ന സ്ഥലം ചോദിച്ചറിഞ്ഞ ശേഷം പോലീസ് എത്തി പിടികൂടുകയായിരുന്നു.

യുവതിയില്‍ നിന്നും ഫോണും 9 പവന്‍ ആഭരണങ്ങളും കണ്ടെടുത്തു. ബാക്കി സ്വര്‍ണം പണയം വെച്ചതായാണ് പറയുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് അയച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!