HIGHLIGHTS : Home delivery: Midwife and son arrested

മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ചുവട് കൊപ്രമ്പില്‍ അസ്മ (35) മരിച്ച സംഭവത്തില്‍ വയറ്റാട്ടിയും മകനും അറസ്റ്റില്‍. വയറ്റാട്ടി ഒതുക്കുങ്ങല്‍ നെറ്റിച്ചാടി തെക്കേ ത്തുമ്പത്ത് ഫാത്തിമ(58), മകന്‍ അബൂബക്കര്‍ സിദ്ദിഖ്(38) എന്നിവരെയാണ് മലപ്പുറം സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫാത്തിമ രണ്ടാം പ്രതിയും അബൂബക്കര്‍ സിദ്ദിഖ് മൂന്നാം പ്രതി യുമാണ്.
അസ്മയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി സിറാജുദ്ദീനെ (39) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഫാത്തിമയും അബൂബക്കര്‍ സിദ്ദിഖുമാണ് വീട്ടിലെ പ്രസവ ത്തിന് സഹായിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്.
അന്വേഷണം ആരംഭിച്ചതോടെ ഫാത്തിമയും മകനും മുങ്ങിയിരുന്നു. ഒന്നാം പ്രതിയെ സഹായിച്ചതിന്റെ പ്രതിഫലമായി 10,000 രൂപ അബുബക്കര്‍ സിദ്ദിഖിന്റെ അക്കൗണ്ടിലേക്ക് വന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അഞ്ചിന് യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിനിടെയായിരുന്നു മരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു