ചരിത്രകാരന്‍ പ്രൊഫ.ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.ഡോ.എം ഗംഗാധരന്‍ അന്തരിച്ചു.പരപ്പനങ്ങാടിയിലെ സ്വവസതിയില്‍ ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.89 വയസ്സായിരുന്നു.പരപ്പനങ്ങാടിയിലെ സ്വവസതിയായ കൈലാസത്തില്‍ വെച്ചാണ് അന്ത്യം.

ഡോ.പട്ടാറമ്പില്‍ കാരാട്ട് നാരായണന്‍ നായരുടെയും മിറ്റായില്‍ പാറുക്കുട്ടിഅമ്മയുടെയും മകനായി പരപ്പനങ്ങാടിയിലാണ് ജനനം.

എഴുത്തുകാരന്‍, ചരിത്രപണ്ഡിതന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടിലധികമായി സാംസ്‌ക്കാരിക മണ്ഡലത്തിലെ സജീവസാന്നിധ്യമായിരുന്നു ഗംഗാധര്‍ മാഷ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ നിരവധി കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറച്ച് കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: യമുന ദേവി, മക്കള്‍: നാരായണന്‍, നളിനി. മരുമക്കള്‍: അനിത, കരുണാകരന്‍.

ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സഹോദരി പുത്രനാണ്.

 

Share news
error: Content is protected !!
Scroll to Top