
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 21, 22നും കര്‍ണാടക തീരത്ത് 20നും 22നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 20നും 22നും കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂണ്‍ 21നും 22നും കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് നാളെ (ജൂണ്‍ 19) രാത്രി ഏഴു വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ ജൂലൈ 1, 5, 8, 12, 15, 19, 22, 26, 29, ആഗസ്റ്റ് 2, 5, 9, 12, 16, 19, 23, 26, 30, സെപ്റ്റംബര്‍ 2, 6, 9, 13, 16, 20, 23, 27, 30 തീയതികളില്‍ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവരും നാവികരും ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




