
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പഠനങ്ങളെ പ്രോത്സാഹിപ്പിക്കണം : മന്ത്രി ഡോ. ആര്‍. ബിന്ദു
കാമ്പസിന്റെ മതില്‍ക്കെട്ടിന് പുറത്ത് ബോധകേന്ദ്രം ഉറപ്പിച്ചു കൊണ്ട് സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ കഴിയുന്ന പഠനങ്ങളെയും ഗവേഷണങ്ങളെയുമാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലുവര്‍ഷബിരുദ പാഠ്യപദ്ധതി കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയതാണ്. സാമൂഹ്യനീതി സങ്കല്പവും ശാസ്ത്രീയാവബോധവും ചരിത്രബോധവും നഷ്ടപ്പെട്ടു പോകതെ ഒരു ജനതയെ പൂര്‍ണവിദ്യാര്‍ഥി സങ്കല്പത്തിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യം. കേരള സമൂഹത്തില്‍ വേരുകളുള്ള വിധം വേണം പുതിയ പാഠ്യപദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍. ഇതിലെന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാമെന്നും ഭാവിയില്‍ കൂടുതല്‍ മികച്ചതാക്കി മാറ്റാമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയില്‍ നടത്തിയ അക്കാദമിക – അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജിനെയും അതിവേഗം ബിരുദപരീക്ഷാഫലം പ്രഖ്യാപിക്കാന്‍ പ്രയത്നിച്ച പരീക്ഷഭവന്‍ ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മിച്ച പുതിയ ഡേ കെയറിന്റെയും ത്രിഗുണ സെന്‍ അറീനയുടെയും സസ്യോദ്യാനത്തിലെ നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനങ്ങളും ഹ്യൂമാനിറ്റീസ് ബ്ലോക്ക്, സെന്റര്‍ കോമ്പോസിറ്റ് ബ്ലോക്ക് എന്നിവയുടെ രണ്ടാംനില, കെമിസ്ട്രി പഠനവകുപ്പിന്റെ സ്ഥലസൗകര്യം വര്‍ധിപ്പിക്കല്‍, ദേശീയപാതയോരത്ത് കാമ്പസ് ഭൂമിയില്‍ നിര്‍മിക്കുന്ന ഐക്കോണിക് കെട്ടിടത്തിന്റെയും ഭരണകാര്യാലയത്തിലേക്കുള്ള നടപ്പാത, റോഡ്, മഴവെള്ള സംഭരണത്തിനുള്ള കുളം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനങ്ങളുമാണ് മന്ത്രി നിര്‍വഹിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീന്‍, ഡോ. ടി. വസുമതി, ഇ. അബ്ദുറഹീം, എ. കെ. അനുരാജ് എന്നിവര്‍ സംസാരിച്ചു. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് നന്ദിയും പറഞ്ഞു. സര്‍വകലാശാലാ എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. കെ. കെ. ഗീതാകുമാരി, സിണ്ടിക്കേറ്റംഗങ്ങളായ അഡ്വ. എല്‍. ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി. പി. പ്രദ്യുമ്‌നനന്‍, കെ. പ്രദീപ്കുമാര്‍, ഡോ. ടി. മുഹമ്മദ് സലിം, പി. സുശാന്ത്, ഡോ. കെ. മുഹമ്മദ് ഹനീഫ, അഡ്വ. എം. ബി. ഫൈസല്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ് വിൻ സാംരാജ്, സസ്യോദ്യാനത്തിന്റെ ചുമതലയുള്ള ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജെ.ആർ.എഫ്. നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിൽ എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആർ. സ്‌കീം പ്രോജക്ടിന്റെ ഭാഗമായി ഒരു ജൂനിയർ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ജൂൺ 29-ന് വൈകീട്ട് നാലു മാണി വരെ ഡോ. കെ. പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആർ., ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ. കേരള 673 635 എന്ന വിലാസത്തിൽ സ്വീകരിക്കും. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ ഐ.ഡി.: drkpsanthosh@gmail.com, ഫോൺ: 9495409757.
ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി: ഇപ്പോൾ അപേക്ഷിക്കാം
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ എം.എ. സോഷ്യോളജി (2024 – 25 അക്കാദമിക വർഷം) താമസിച്ചു പഠിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷാഫോം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം ജൂൺ 26 വരെ ദി ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ : 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്സ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 6282064516, 9645598986.
ബി.എഡ്. പ്രവേശനം 2024
കാലിക്കറ്റ് സർവകലാശാല 2024 – അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. (കൊമേഴ്സ് ഒഴികെ), ബി.എഡ്. സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംങ് ഇംപയർമെൻ്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 – ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി (admission.uoc.ac.in.). ഫോണ്‍ : 0494 2407016, 2660600.
അഫിലിയേറ്റഡ് കോളേജുകളിലേ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി.ട്രയല്‍ അലോട്ട്മെന്റ്
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു (admission.uoc.ac.in.). വിദ്യാഥികള്‍ക്ക് അവരുടെ ക്യാപ് ഐ.ഡി., പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. ജൂൺ 18 മുതല്‍ 19-ന് വൈകിട്ട് നാലു മണിവരെ എഡിറ്റിംഗ് സൗകര്യം (മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഐ.ഡി. ഒഴികെ) ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 0494 2407016, 2407017, 2660600.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെയും (സി.ഡി.ഒ.ഇ.) 2014 മുതൽ 2016 വരെ പ്രവേശനം (CUCBCSS-UG) ബി.എ. / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എം.എം.സി. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.വി.സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS-UG 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.




