HIGHLIGHTS : High-level meeting decides to demand a comprehensive investigation into the post-mortem controversy
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മൂന്നിയൂരില്‍ നിന്നും അസുഖബാധിതനായി വന്ന അബൂബക്കര്‍ മുസ്ലിയാര്‍ എന്ന രോഗി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ മരണപ്പെട്ടതും പ്രസ്തുത ബോഡി മോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ വൈകിപ്പിച്ചതും ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് വേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് മരിച്ചായാളുടെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വാര്‍ത്ത മാധ്യമങ്ങളും ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുത കണ്ടെത്തുന്നതിനും പോലീസ്, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അലംഭാവ സമീപനം ഉണ്ടായോ എന്നത് സമഗ്രമായ അന്വേഷണം നടത്തുന്നതിന് മേല്‍ ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ന് നഗരസഭ മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ കെപി. മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.
ഇന്നത്തെ യോഗ തീരുമാനപ്രകാരം സ്വാഭാവിക മരണം സംഭവിച്ചെത്തുന്ന ബോഡികളും മരണം സ്ഥിരീകരിക്കാന്‍ എത്തുന്ന ബോഡികളും പോലീസ് ഇന്റിമേഷന്‍ നടത്തി നിയമാനുസൃതമായ രീതിയില്‍ പോലീസും ആശുപത്രി മേലാധികാരികളും പരസ്പര കൂടിയാലോചനയിലൂടെ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദേശിക്കാവൂ എന്നുംപോസ്റ്റ് മോര്‍ട്ടം ആവശ്യമായി വരുന്ന കേസുകളില്‍ പോലീസും ആശുപത്രി അധികൃതരും അനാവശ്യ തടസ്സ വാദങ്ങള്‍ ഒഴിവാക്കി നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
കൂടാതെ ജില്ലയില്‍ തന്നെ ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജ്ജന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും അടിയന്തിരമായി ഒരു ഫോറന്‍സിക് സര്‍ജ്ജനെ നിയോഗിക്കുന്നതിന് ബന്ധപ്പെട്ട ഘടകങ്ങളിലേക്ക് അപേക്ഷ നല്‍കാനും തീരുമാനിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണല്‍ സുലൈഖ കാലൊടി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സിപി. ഇസ്മായില്‍, ഇക്ബാല്‍ കല്ലിങ്ങല്‍, സോനാ രതീഷ്, സിപി. സുഹ്റാബി. തഹസീല്‍ദാര്‍ പി ഒ. സാദിഖ്, തിരൂരങ്ങാടി എസ് എച് ഒ. പ്രദീപ് കുമാര്‍, ആശുപത്രി സൂപ്രണ്ട്. ഡോ : പ്രഭുദാസ്, ആര്‍ എം ഒ. ഡോ : ഹാഫിസ് റഹ്‌മാന്‍, തിരൂര്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ : അസീം.നഗരസഭ കൗണ്‍സിലര്‍മാര്‍, എച് എം സി. മെമ്പര്‍മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു