കീം പരീക്ഷ; ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: കീം പരീക്ഷ ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. റാങ്ക് ലിസ്റ്റ് സ്‌റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ അപാകതയില്ലെന്നും സര്‍ക്കാരിന്റെ പരിഷ്‌കരണം ധൃതി പിടിച്ചുള്ളതാണെന്നും കോടതി പറഞ്ഞു.

ബുധനാഴ്ചയാണ് ഹൈക്കോടതി പരീക്ഷ ഫലം റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.

പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയ ശേഷം വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Share news
error: Content is protected !!
Scroll to Top