
കുട്ടികള്‍ക്കെതിരേയുളള അവകാശ ലംഘനങ്ങള്‍ ഗൗരവകരമായി കാണുന്നതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. പോക്സോ ജെ.ജെ, ആര്‍.ടി.ഇ. ആക്ടുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകള്‍. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷന്‍ മുഖ്യ പരിഗണന നല്‍കുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ ചര്‍ച്ചയും വിശകലനവും അഭിപ്രായ രൂപീകരണവും അനിവാര്യമാണ്.
ആക്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കമ്മീഷന്‍ കഴിഞ്ഞ ജനുവരിയില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാനതല യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ്, പോലീസ് ഡി.ഐ.ജി അജിതാ ബീഗം എന്നിവരുടെ സാന്നിധ്യത്തില്‍ എക്സൈസ്, ആരോഗ്യം, വനിതാ ശിശുവികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, പൊതുഗതാഗതം, ഭഷ്യസുരക്ഷ എന്നീ വകുപ്പുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവരും ജില്ലാതലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത 61 വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ പരിശോധിച്ചു.
ഉദ്യോഗസ്ഥതലത്തില്‍ പരിഹാരം കാണാന്‍ സാധിക്കാത്ത വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് പരിഹാരം കാണുന്നതിന് കമ്മിഷന്‍ തീരുമാനിച്ചു. യോഗത്തില്‍ കമ്മിഷന്‍ അംഗങ്ങളായ ജലജമോള്‍ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്. വില്‍സണ്‍, കെ.കെ. ഷാജു, ബി. മോഹന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കമ്മീഷന്‍ അംഗം എന്‍.സുനന്ദ സ്വാഗതവും സെക്രട്ടറി എച്ച്. നജീബ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




