കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി.പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഇൗ
വിധി സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.
ഉത്തരവിനെതിരെ അടിയന്തരമായി അപ്പീല്‍ നല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
ജസ്റ്റിസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവുണ്ടായിരിക്കുന്നത്.




