Section

malabari-logo-mobile

താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Hi-tech Anganwadi inaugurated in Tanur

താനൂര്‍: നടക്കാവില്‍ ഹൈടെക്ക് അങ്കണവാടി വി അബ്ദുറഹ്മാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 12 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മ്മിച്ചത്. ചുവരിലും ചുറ്റുമതിലിലുമൊക്കെ വര്‍ണ ചിത്രങ്ങളുള്‍പ്പെടെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് അങ്കണവാടിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍, കളിപ്പാട്ടങ്ങള്‍, പഠനോപകരണങ്ങള്‍, കുട്ടികള്‍ക്ക് കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൗണ്‍സിലര്‍ പി.ടി ഇല്യാസ് പറഞ്ഞു.

sameeksha-malabarinews

കൗണ്‍സിലര്‍ പി.ടി ഇല്യാസ് സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു. അങ്കണവാടി അദ്ധ്യാപിക പി. രാധ നന്ദി പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!