ബോഗണ്‍വില്ല നന്നായി പൂക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിയാം
ബോഗണ്‍വില്ലക്ക് ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം.
വെള്ളം: മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക. കൂടുതല്‍ നനയ്ക്കുന്നത് പൂക്കള്‍ കുറയാന്‍ കാരണമാകും.
വളം: ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കൂടുതലുള്ള വളം നല്‍കുക.
പ്രൂണിങ്: പൂക്കള്‍ കൊഴിഞ്ഞ ശേഷം കൊമ്പുകള്‍ വെട്ടിമാറ്റുക. ഇത് പുതിയ കൊമ്പുകള്‍ വളരാനും കൂടുതല്‍ പൂക്കള്‍ ഉണ്ടാകാനും സഹായിക്കും.
മണ്ണ്: നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നടുക.
ചുവട്ടില്‍ പുതയിടുക: ഇത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ഇക്കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ ബോഗണ്‍വില്ല നിങ്ങളുടെ ഗാര്‍ഡനിലും നന്നായി പൂക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



