തുഞ്ചന്‍ പറമ്പില്‍ എം ടി വാസുദേവന്‍ നായര്‍ക്ക് സ്മാരകം

തിരുവനന്തപുരം:മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക.

കായിക – ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top