HIGHLIGHTS : Hema committee report comes out
വര്‍ഷങ്ങളായുള്ള സസ്പെന്‍സിന് ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നു. സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
281-ാം പേജിലാണുള്ളത്.’നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന താരങ്ങള്‍ നക്ഷത്ര ശോഭയുള്ള താരങ്ങളല്ല. ഈ താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശം സിനിമാ മേഖലയാണെങ്കില്‍ അവിടെ മുഴുവന്‍ ചുഴികളും മലകളുമാണ്. അവിടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.’എന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറയുന്നത്.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍.സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെന്ന് റിപ്പോര്‍ട്ടില്‍.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്. പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിര്‍മാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്. ഇവരാണ് മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുന്നതും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു. പരാതി കൈകാര്യം ചെയ്യാന്‍ ഐസിസിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരില്‍ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയില്‍ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.
ഡബ്ലുസിസിയില്‍ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍.
ചില സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്മെയിലിങും ഭീഷണിയും. നടിമാരുടെ മുറിയുടെ വാതിലുകളില്‍ മുട്ടുന്നത് പതിവെന്നും റിപ്പോര്‍ട്ടില്‍.
ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.
സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും ‘അമ്മ’യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍.
ചില ഉന്നതര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഏറെ വേദനപ്പെടുത്തുന്നതാണ് പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തിലുള്ളവയാണ്.
താരങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് സ്റ്റാര്‍സ് എന്നുതന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവും.ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവസരം വേണമെങ്കില്‍ മുറി തുറന്നുകൊടുക്കണമെന്ന പരാമര്‍ശങ്ങളും റിപ്പോര്‍ട്ട്.ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു.