വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍, യോഗ അധ്യാപകന്‍, പാര്‍ട് ടൈം ട്യൂഷന്‍ അധ്യാപകര്‍ (ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.
എഡ്യുക്കേറ്റര്‍ക്ക് ബി.എഡും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 10,000 രൂപയാണ് വേതനം. പാര്‍ട് ടൈം ട്യൂഷന്‍ അധ്യാപകര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ആണ് യോഗ്യത. മണിക്കൂറിന് 200 രൂപയാണ് പ്രതിഫലം. യോഗ അധ്യാപകര്‍ക്ക് യോഗയില്‍ ഡിപ്ലോമ/ ബിരുദമാണ് യോഗ്യത. മണിക്കൂറിന് 500 രൂപയാണ് പ്രതിഫലം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിനായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2698400.



