HIGHLIGHTS : Helicopter crashes at Kochi airport; Accident during training flight
കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കോസ്റ്റ് ഗാർഡിൻ്റെ എ എൽ എച്ച് ധ്രുവ് മാർക്ക് 3 എന്ന ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.
ആളപായം ഉണ്ടായിട്ടില്ല. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. അപകടകാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം സമയം താൽക്കാലികമായി അടച്ചിട്ട റൺവേ തുറന്നു. അപകടത്തെ തുടർന്ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടു.