തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങ ളില്‍ അതിവേഗം എത്തിച്ചേരാന്‍ സഹായി ക്കുന്ന ഹെലി ടുറിസം നയത്തിന് മന്ത്രിസ ഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോര്‍ട്, ഹെലിസ്റ്റേഷന്‍, ഹെലിപാഡ് തുടങ്ങിയവ യ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി.
കൂടുതല്‍ സംരംഭകര്‍ ഹെലിടുറിസം മേഖലയിലേക്ക് കടന്നുവരാന്‍ നയം സഹായകരമാകും. പൊ തു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും എയര്‍സ്ട്രിപ്പും ഹെലിപോര്‍ ട്ടും ഹെലിസ്റ്റേഷനും നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ ഇടുക്കി, വയനാട്, കാ സര്‍കോട് ജില്ലകളിലായിരിക്കും എയര്‍ സ്ട്രിപ്പ്. സാധ്യതാപഠനത്തിന് പ്രോജക്ട് മാ നേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ കണ്ട് ത്താന്‍ കെ റെയിലിനെ ചുമതലപ്പെടുത്തി. കൊല്ലം അഷ്ടമുടി റാവിസ്, ചടയമംഗലം ജഡായുപ്പാറ, മൂന്നാര്‍, തേക്കടി, കുമരകം, ചാലക്കുടി എന്നിവിടങ്ങളിലെ ചിപ്‌സാന്‍, എറണാകുളം സാജ് എന്നീ സ്വകാര്യ ഹെലിപ്പാഡും ഉപയോഗപ്പെടുത്തും.
നാല് വിമാനത്താവളങ്ങളോട് ചേര്‍ ന്നും ഹെലിപോര്‍ട്ടും ആരംഭിക്കും. ഇവ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹെലിപാഡുകളുടെയും ഹെലിസ്റ്റേഷനു കളുടെയും ഫീഡര്‍ കേന്ദ്രമായി പ്രവര്‍ത്തി ക്കും. ബേക്കല്‍, ആലപ്പുഴ എന്നിവിടങ്ങ ളില്‍ ഹെലിസ്റ്റേഷന്‍ നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്കും ഉപയോഗിക്കാനാകും.
പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപ കര്‍ക്ക് സ്വന്തം സ്ഥലങ്ങളിലോ സര്‍ക്കാര്‍ ഭൂ മിയിലോ ഹെലിപാഡുകളും ഹെലിപോര്‍ട്ടുക ളും എയര്‍സ്ട്രിപ്പുകളും നിര്‍മിക്കാന്‍ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്. കുറഞ്ഞത് രണ്ട് ഹെലികോപ്ടറുകളെങ്കിലും കൈകാര്യം ചെയ്യാനും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റ പ്പണി ചെയ്യാനുമുള്ള സൗകര്യങ്ങളൊരുക്കി യാല്‍ ഹെലിപോര്‍ട്ടുകള്‍ നിര്‍മിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




