9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം

HIGHLIGHTS : Heavy rains in Wayanad, orange alert in 9 districts; widespread damage in various parts of the state

കല്‍പറ്റ: വയനാട്ടില്‍ വിവിധ ഇടങ്ങളില്‍ കനത്ത വേനല്‍ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യില്‍ വിവിധയിടങ്ങളില്‍ മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാറ്റാടി കവല, പൂതാടി മേഖലകളിലും നാശനഷ്ടമുണ്ടായി. നടവയലില്‍ കനത്ത കാറ്റില്‍ കോഴിഫാമിന്റെ ഷീറ്റുകള്‍ പറന്നു പോയി. ഫാമില്‍ ഉണ്ടായിരുന്ന 3500 ഓളം കോഴികുഞ്ഞുങ്ങള്‍ ചത്തു. നടവയല്‍ പുഞ്ചക്കുന്ന് ജോബിഷിന്റെ ഫാം ആണ് തകര്‍ന്നത്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

sameeksha

ഇടുക്കി തൊടുപുഴയില്‍ ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും ഗദാഗത തടസ്സവുമുണ്ടായി. വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലും അച്ചന്‍ കവലയിലുമാണ് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്.  മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അച്ഛന്‍ കവലയിലെ സ്വകാര്യ സ്ഥാപത്തിന്റെ ഷെഡ് ഭാഗികമായി തകന്നു. മണക്കാട് മേഖലയില്‍ പലയിടങ്ങളിലും കൃഷി നാശമുണ്ടായി. ആളപായം ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ മഴ തോര്‍ന്നു.

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. ഈങ്ങാപ്പുഴ കുഞ്ഞുകുളം പുത്തുക്കാടന്‍ അയ്യൂബിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആളപായമില്ല. കാസര്‍കോടിന്റെ മലയോര മേഖലയില്‍ പെയ്ത വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പാലാവയല്‍, ഓടക്കൊല്ലി, മലാങ്കടവ്, തയ്യേനി, എന്നി മേഖലയിലാണ് നാശനഷ്ടമുണ്ടായത്. വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!