HIGHLIGHTS : Clashes again in Bengal against Waqf law, several injured
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഖ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി, സംഘര്‍ഷത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പാര്‍ട്ടി നേതാവും ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദീഖ് പങ്കെടുക്കുന്ന വഖഫ് വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
രാംലീല മൈതാനിയില്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഐഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു