ചായപ്പാത്രം കൊണ്ട് സഹോദരന്‍ മര്‍ദിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

HIGHLIGHTS : A young man who was seriously injured after being beaten by his brother with a teapot, died while undergoing treatment.

malabarinews

കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠന്‍ അനുജനെ മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസല്‍ (35) ആണ് മരിച്ചത്.

sameeksha

12ന് രാവിലെ വീട്ടില്‍ വച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി പി ഷാജഹാന്‍ (40) ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.

ഷാജഹാനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ഇയാള്‍ റിമാന്‍ഡിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!