കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാരിയര്‍; ചിത്രങ്ങള്‍ പകര്‍ത്തി മധു വാര്യരും മകളും

HIGHLIGHTS : Manju Warrier celebrates Vishu with her family; Madhu Warrier and her daughter take pictures

വിഷു ചിത്രങ്ങള്‍ പങ്കുവച്ച് നടി മഞ്ജു വാരിയര്‍. കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ തന്നെയായിരുന്നു മഞ്ജുവിന്റെ ആഘോഷം. വീട്ടുമുറ്റത്തു നിന്നുള്ള അതിമനോഹര കാഴ്ചകള്‍ മഞ്ജു ആരാധകര്‍ക്കായി പങ്കുവച്ചു. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകള്‍ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

sameeksha

സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്കിലാണ് മഞ്ജു വാരിയര്‍ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സിംപിള്‍ ലുക്കില്‍ മിറര്‍ വര്‍ക്കുകളുള്ള കോട്ടന്‍ സാരിയോടൊപ്പം കറുത്ത ബ്ലൗസാണ് മഞ്ജുവിന്റെ വേഷം.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയര്‍ പോസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!