വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഞായര്‍ മുതല്‍ ചൊവ്വ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.

 

Share news
error: Content is protected !!
Scroll to Top