Section

malabari-logo-mobile

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

HIGHLIGHTS : Heavy rains expected in Kerala: Yellow alert in six districts

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദം രാവിലെയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മെയ് 26 ന് യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്ത് എത്തും. ന്യൂനമര്‍ദത്തിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല എങ്കിലും കേരളത്തില്‍ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

sameeksha-malabarinews

നിലവില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട് കോട്ടയം, ഇടുക്കി ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!