കോഴിക്കോട്ട് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, നഗരത്തില്‍ വെള്ളക്കെട്ട്; ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍

HIGHLIGHTS : Heavy rains cause widespread damage in Kozhikode

cite

കോഴിക്കോട് കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു
പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയില്‍.
കടല്‍ പെട്ടെന്ന് ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ചെക്യാട് കൊയമ്പ്രം പാലം പരിസരത്ത് ഇടിമിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട് നഗരത്തില്‍ ചിലയിടത്ത് വലിയ വെള്ളക്കെട്ടുണ്ടായി. കണ്ണൂര്‍ കുറുവയില്‍ രണ്ട് വീടുകളിലേയ്ക്ക് മതില്‍ ഇടിഞ്ഞുവീണു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!