
മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ തലപ്പാറയിലും വിള്ളല്‍ . ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളലുണ്ടായത്. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്.
സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സര്‍വീസ് റോഡ് വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും റോഡില്‍ മണ്ണിടിച്ചില്‍. മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടു. കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു.
നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു. അച്ചം വീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതിലാണ് തിങ്കളാഴ്ച്ച വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ തകര്‍ന്ന് വീണത്. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതില്‍ പതിച്ചത്.ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




