വിയറ്റ്നാമിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; 41 മരണം, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

ഹാനോയ്: മധ്യ വിയറ്റ്നാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 41 ആയി. കാണാതായ ഒമ്പത് പേർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മധ്യ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും 1,500 മില്ലിമീറ്ററിൽ അധികം മഴ പെയ്തതായാണ് റിപ്പോർട്ട്.

ദിവസങ്ങളായി തുടരുന്ന വിവിധ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. 52,000-ത്തിലധികം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം പതിനായിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ലാം ഡോങ് പ്രവിശ്യയിലെ ഡാ നിഹിം നദിയിലെ ഒരു തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചു പോയതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വിയറ്റ്നാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 41 മരണം; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മണ്ണിടിച്ചിലിൽ പ്രധാന റോഡുകളും ഹൈവേകളും തകർന്നതിനെ തുടർന്ന് ലാം ഡോങ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top