മലപ്പുറം:കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ രണ്ടു ദിവസത്തിനിടെ തകര്‍ന്നത് 41 വീടുകള്‍. ശനി, ഞായര്‍ ദിവസങ്ങളിലായി ഉണ്ടായ കനത്ത കാറ്റിലും മഴയിലും 38 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊന്നാനി, കൊണ്ടോട്ടി താലൂക്കുകളിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നിട്ടുള്ളത്. പൊന്നാനി-25, കൊണ്ടോട്ടി- 8, തീരൂരങ്ങാടി-3, ഏറനാട്- 2, നിലമ്പൂര്‍- 2, പെരിന്തല്‍മണ്ണ-1 എന്നിങ്ങനെയാണ് തകര്‍ന്ന വീടുകളുടെ എണ്ണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



