സൗദിയില്‍ കനത്ത മഴ; റോഡ് മുറിച്ച് കടക്കവെ വാഹനം ഒഴുക്കില്‍ പെട്ടു, 4 മരണം

റിയാദ്: സൗദി അറേബ്യയില്‍ തെക്കന്‍ പ്രവിശ്യയായ അസീറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. പ്രദേശത്തെ അല്‍ ബയ്ഹഖി സ്‌കൂള്‍ ഡയറ്കടറും പ്രിന്‍സിപ്പലുമായ മുഈദ് അല്‍ സഹ്‌റാനിയും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. വാഹനം 10 കിലോമീറ്റര്‍ അകലേക്ക് ഒലിച്ചുപോവുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് അസീര്‍ പ്രവിശ്യയിലെ അല്‍ ബാര്‍ക് ഗവര്‍ണറേറ്റ് പരിധിയിലെ അംക് പട്ടണത്തില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഇവരുടെ 11 വയസ് പ്രായമുള്ള മകന്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top