Section

malabari-logo-mobile

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; 2 ഡാമുകള്‍ തുറന്നു ; 2 ഇടത്ത് ഉരുള്‍പൊട്ടി, ഗവിയിലേക്ക് യാത്രാ നിരോധനം

HIGHLIGHTS : Heavy rain in Pathanamthitta district; Shutters of 2 dams opened; 2 Landslides on left, travel ban to Gavi

പത്തനംതിട്ട: ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടല്‍ എന്ന് സൂചന. മൂഴിയാര്‍ ഡാമിന്റെ അടുത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയില്‍ ഗവി റൂട്ടില്‍ പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ഗതാഗത തടസ്സം ഉണ്ടായത്. ജില്ലയില്‍ വൈകീട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡ് ഗതാഗതത്തില്‍ ഉണ്ടായിട്ടുള്ള മാര്‍ഗ്ഗതടസ്സം വേഗത്തില്‍ നീക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

sameeksha-malabarinews

ആശങ്കാജനകമായ സ്ഥിതി നിലവില്‍ ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!