Section

malabari-logo-mobile

കനത്ത മഴ:എ ആര്‍ നഗറില്‍ അന്‍പതോളം വീടുകളില്‍ വെള്ളം കയറി

HIGHLIGHTS : Heavy rain: In AR Nagar, around fifty houses were flooded

മമ്പുറം, കൊളപ്പുറം ഭാഗങ്ങളിലാണ് കൂടുതല്‍ വീടുകള്‍ വെള്ളത്തിലായത്

എ ആര്‍ നഗര്‍: തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ എ. ആര്‍ നഗര്‍ പഞ്ചായത്തില്‍ അന്‍പതോളം വീടുകളില്‍ വെള്ളം കയറി. മമ്പുറം മൂഴിക്കല്‍, പുല്‍പറമ്പ്, എം എന്‍ കോളനി, കൊളപ്പുറം എരനിപ്പിലാക്കല്‍ കടവ്, എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഈ പ്രദേശത്തെ വീട്ടുകാര്‍ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയിരിക്കുകയാണ്.

sameeksha-malabarinews

എരനിപ്പിലാക്കല്‍ കടവില്‍ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലില്‍ 20 ലേറെ വീടുകളില്‍ വെള്ളം കയറി. മൂഴിക്കല്‍ റോഡും വെള്ളത്തിലായി. പുല്‍പറമ്പ്, എം എന്‍ കോളനി എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറും. പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്തലി, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്, ലൈല പുല്ലൂണി, വാര്‍ഡ് മെമ്പര്‍ ജൂറ മന്‍സൂര്‍, തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
പഞ്ചായത്തിന്റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണവും ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!