താനൂരില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കച്ചവടക്കാരന്‍ അറസ്റ്റില്‍

താനൂര്‍ : വിദ്യാര്‍ത്ഥികളെ പിഡീപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു. അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായ തൈവളപ്പില്‍ ബഷീര്‍ (45)ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ പോക്ക്‌സോ നിയമപ്രകാരം കേസെടുത്തു.

സ്‌കൂളിന് സമീപം സ്‌റ്റേഷനറികട നടത്തിവരുന്ന ഇയാളുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന കുട്ടികളെയാണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചത്. നാല് വിദ്യാര്‍ത്ഥികളുടെ പരാതി പ്രകാരമാണ് താനൂര്‍പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top