നന്നമ്പ്രയില്‍ കൊപ്ര കൂടിന് തീപിടിച്ചു

താനൂര്‍: നന്നമ്പ്രയില്‍ കൊപ്ര കൂടിന് തീപിടിച്ചു. ചൂലന്‍കുന്നത്ത് ബാലകൃഷ്ണന്റെ കൊപ്ര കൂടിനാണ് തീപിടിച്ചത്.

ഇന്നലെ രാത്രി 7.45ന് സംഭവം. നൂറ് കണക്കിന് തേങ്ങയും ഷെഡും കത്തി. തീപിടിത്ത കാരണം വ്യക് തമല്ല.

ഓടികൂടിയ നാട്ടുകാരും സ്റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്രനാഥ്, സീനിയര്‍ ഫയര്‍ ഓഫിസര്‍ സി.പി.ഷാജിമോന്‍, നൂറി ഹിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ സ്ഥലത്തെത്തിയ താനൂര്‍ അഗ് നി രക്ഷാസേനയും തീ അണച്ചു.

Share news
error: Content is protected !!
Scroll to Top