കനത്ത മഴ : സ്‌കൂള്‍ അവധിയെ കുറിച്ച് വ്യാപകമായി വ്യാജപ്രചരണം

തിരുവനന്തപുരം മഴ കനത്തതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ജുലൈ 22 ന് തിങ്കളാഴ്ച അവധിയാണെന്നുള്ള വ്യാജപ്രചരണം വ്യാപകമായി. വാട്ട്‌സ ആപ്പ് മെസേജുകളിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇത്തരം തെറ്റായ പ്രചരണം മഴയേക്കാള്‍ കനത്തതോടെ അതത് ജില്ലാ കളക്ടര്‍മാര്‍ വിശദീകരണവുമായി രംഗത്തെത്തി. ജുലൈ 22ന് നാല് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കളക്ടര്‍മാര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നീ ജില്ലകളാണിവ.

കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച വാര്‍ത്തകളുടെ ദൃശ്യമാധ്യമങ്ങളില്‍ വന്ന ക്ലിപ്പുകളും ഈ വര്‍ഷത്തേതെന്ന പോലെ പ്രചരിക്കുന്നുണ്ട്.

കണ്ണൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെങ്ങിലും സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top