കനത്ത മഴ; ഉത്തര്‍പ്രദേശില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ് ലഖ്നൗവില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു. ലഖ്നൗവില്‍ ദില്‍കുഷ് ഏരിയയിലെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് തകര്‍ന്നുവീണത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു .

ആര്‍മി എന്‍ക്ലേവിന് പുറത്ത് കുടിലുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. മതിലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി.

കുറച്ച് ദിവസങ്ങളായി കനത്ത മഴയില്‍ വലയുകയാണ് യുപി. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Share news
error: Content is protected !!
Scroll to Top