
വള്ളിക്കുന്ന്: കനത്ത മഴയില്‍ വള്ളിക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇതെ തുടര്‍ന്ന് 24 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി .
ആനങ്ങാടി,ഒലിപ്രം തിരുത്തി,കൂട്ടുമൂച്ചി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കടലുണ്ടി നഗരത്തില്‍ ആണ് 24കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.115 പേരാണ് ആകെ ഉള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസിഫ് മഷ്ഹൂദ്, വി. ശ്രീനാഥ്,പി.എം രാധാകൃഷ്ണന്‍, കെ. വി അജയ്‌ലാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




