ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ശക്തമായ കാറ്റ് തുടരുന്നു

ദില്ലി: ശക്തമായ പൊടിക്കാറ്റില്‍ നൂറുപേര്‍ മരിച്ച ഉത്തര്‍പ്രദേശില്‍ മണല്‍ക്കാറ്റ് തുടരുന്നു. അടുത്ത 48 മണിക്കൂര്‍കൂടി രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കാറ്റും മിന്നലും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇതെ തുടര്‍ന്ന് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന മുഖ്യമന്ത്രി ആദിത്യനാഥ് പര്യടനം വെട്ടിച്ചുരുക്കി മടങ്ങി. സംസ്ഥാനം ദുരന്തത്താല്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍ മുഖ്യമന്ത്രി അന്യ സംസ്ഥാനത്ത് തുടരുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top