മത്സ്യബന്ധനത്തിനിടെ കാറ്റിലും മഴയിലും വള്ളങ്ങള്‍ക്ക് വന്‍ നാശനഷ്ടം

താനൂര്‍: മത്സ്യബന്ധനത്തിനിടെ കാറ്റിലും മഴയിലും വള്ളങ്ങള്‍ക്ക് വന്‍ നാശനഷ്ടം. വള്ളങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചാവക്കാട് എടക്കഴിയൂര്‍ തീരത്ത് വച്ചാണ് അപകടമുണ്ടായത്. ഉണ്യാല്‍ സ്വദേശി ടി പി ഇസ്മായില്‍ ഗ്രൂപ്പ് ലീഡറായ ബുറാഖ് വള്ളത്തിന്റെ മേല്‍ക്കുര മുഴുവനായും തകര്‍ന്നു. നാല്പതോളം തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

മത്സ്യബന്ധനത്തിനായി വലയിട്ട സമയത്താണ് അപകടമുണ്ടായത്. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വള്ളം മറിയാതിരിക്കാന്‍ ബുറാഖ് വള്ളത്തിലെ എണ്ണൂറ് കിലോ വരുന്ന പുതിയ താങ്ങുവല മുറിച്ചു ഒഴിവാക്കേണ്ടിവന്നു. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അല്‍ ബുഹാരി താനൂര്‍, വാദി റഹ്‌മ കൂട്ടായി, യാസീന്‍ താനൂര്‍ എന്നീ വള്ളങ്ങളുടെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top