തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ്. കണ്ണൂര്‍ ,കാസര്‍കോട്, ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ചില ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുളള അന്തരീക്ഷ സ്ഥിതിക്ക് സാഹചര്യമുണ്ട്.
അതേസമയം കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെളളിയാഴ്ച മഴ ലഭിച്ചേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ചയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്.





