ഹെല്‍ത്തി വെയ്റ്റ്‌ലോസ് മയോണൈസ് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍
പാല്‍- 500 ml

ചെറുനാരങ്ങ -ഒരു നാരങ്ങ
വെളുത്തുള്ളി- 2 അല്ലി
വെള്ളം- കാല്‍ കപ്പ്
ഉപ്പ് -രണ്ട് നുള്ള്

തയ്യാറാക്കുന്ന വിധം
പാല്‍ തിളക്കുമ്പോള്‍ അതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് തിളപ്പിക്കുക. തിളപ്പിച്ച് കിട്ടുന്ന ഈ പനീര്‍ ഒന്ന് തണുത്ത ശേഷം ഇതിലേക്ക് വെളുത്തുള്ളി അല്ലി,കാല്‍ക്കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിക്‌സിയില്‍ അടിച്ചെടുക്കുക. വളരെ ഗുണനിലവാരമുള്ള മയോണൈസ് നമുക്ക് എളുപ്പത്തില്‍ ഇങ്ങനെ വീട്ടില്‍ തയ്യാറാക്കിയെടുക്കാം.

Share news
error: Content is protected !!
Scroll to Top