അരിഞ്ഞ കാരറ്റ് – 5 കപ്പ്
വെജിറ്റബിള്‍ ബ്രോത്ത് – 4 കപ്പ്
വെള്ളം – 2 കപ്പ്
അരിഞ്ഞ വെളുത്തുള്ളി – 2
അരിഞ്ഞ സെലറി – 1 തണ്ട്
ഉള്ളി അരിഞ്ഞത് – 1
ബട്ടര്‍ – 1 ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
തോട്ടതുളസി അരിഞ്ഞത് – 1 ടീസ്പൂണ്‍
ഉപ്പ് – ½ ടീസ്പൂണ്‍
കുരുമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഇടത്തരം ചൂടില്‍ ഒരു പാനില്‍, ഒലിവ് ഓയിലില്‍ ബട്ടര്‍ ചേര്‍ക്കുക. അത് മെല്‍റ്റായാല്‍ ഉള്ളിയും സെലറിയും ചേര്‍ക്കുക. അല്‍പ്പനേരം വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി,തോട്ടതുളസി എന്നിവ ചേര്‍ത്ത്, ഏകദേശം 10 സെക്കന്‍ഡ് ഇളക്കുക.ശേഷം അരിഞ്ഞ കാരറ്റും വെള്ളവും വെജിറ്റബിള്‍ ബ്രോത്ത് എന്നിവ ചേര്‍ക്കുക. ഒന്ന് ചൂടുകൂട്ടി തിളപ്പിച്ചശേഷം ഇളംചൂടില്‍ ചേരുവകള്‍ പകമാകുന്നവരെ ഒരു 25 മിനിറ്റ് കുക്ക് ചെയ്യുക. ശേഷം ഇത് ചൂടാറി ബ്ലെന്‍ഡറിലേക്കിട്ട് സ്മൂത്തായി അടിച്ചെടുക്കുക. ഉപ്പും കുരുമുളകും ചേര്‍ത്താല്‍ ക്യാരറ്റ് സൂപ്പ് റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




