കൊണ്ടോട്ടിയില്‍ വാക്‌സിന്‍ ക്യാമ്പിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

മലപ്പുറം: കൊണ്ടോട്ടി ചിറയില്‍ പി ഹെച്ച് സി യിലെ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉള്‍പ്പെടെയുള്ള 3 പേരെ വാക്സിന്‍ എടുക്കാന്‍ എത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദനമേറ്റത് രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവര്‍ക്ക്. സാങ്കേതിക കാരണങ്ങളാല്‍ വാക്സിന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പരാതി.

വാക്സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.

എപ്പോള്‍ വാക്സിന്‍ നല്‍കുമെന്ന് ചോദിച്ചയാളോട് സാങ്കേതിക തകരാര്‍ ഉണ്ടെന്നും ഉടന്‍ പരിഹിരിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ഓഫീസറെ കാണണമെന്ന് പറഞ്ഞ് വാക്സിന്‍ എടുക്കാന്‍ എത്തിയ ആള്‍ ബഹളം വെച്ചു. ഇത് ശരിയല്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുകയും ബഹളം ബഹളം വെച്ച ഇവരെ ജീവനക്കാര്‍ പിടിച്ചുമാറ്റാനെത്തുകയും ചെയ്തതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്.

 

Share news
error: Content is protected !!
Scroll to Top