ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു;അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ

മഞ്ചേരി: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചായിരുന്നു അപകടം. മഞ്ചേരിയില്‍ വെച്ച് വാഹനം സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്ന് രാവിലെ അരിക്കോട് റോട്ടില്‍ ചെട്ടിയങ്ങാടിയില്‍ വച്ചായിരുന്നു അപകടം.

പരിക്കേറ്റ മന്ത്രിയെയും മഞ്ചേരി സ്വദേശികളായ സ്‌കൂട്ടര്‍ യാത്രികരെയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top