ആരോഗ്യ ബോധവല്‍കരണ ശില്‍പശാല

തിരൂരങ്ങാടി: നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള തിരൂരങ്ങാടി സെക്ഷന്‍ പരിധിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് ശാക്തീകരണത്തിന്റെ ഭാഗമായി ബോധവല്‍കരണ ശില്‍പശാല നടത്തി. കൗണ്‍സിലര്‍ അജാസ് ചാലിലകത്തിന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാല തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

ഡോ. ശ്രീല.പി വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ അബ്ദുള്‍ അസീസ്.പി.കെ, സമീന മൂഴിക്കല്‍, സുലൈഖ.സി.പി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹസിലാല്‍.കെ.സി സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബീന ബീഗം നന്ദിയും പറഞ്ഞു.

മദ്രസ്സ അദ്ധ്യാപകര്‍, ആരോഗ്യസേന അംഗങ്ങള്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആശ വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top