
തിരൂര്‍: തിരൂര്‍ പച്ചാട്ടിരിയില്‍ കാറിലെത്തിയ യുവതിയും സംഘവും കാല്‍നടയാത്രക്കാരിയുടെ താലിമാല കവര്‍ന്നു. പച്ചാട്ടിരി ചേങ്ങോട്ടുകുന്നത്ത് ശ്രീലക്ഷ്മിയുടെ സ്വര്‍ണാഭരണമാണ് കാര്‍ യാത്രക്കാര്‍ പൊട്ടിച്ചെടുത്തത്. മാങ്ങാട്ടിരിയിലെ സഹകരണ സംഘത്തില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു ശ്രീലക്ഷ്മി.
പച്ചാട്ടിരി കോട്ടേക്കാടു വച്ച് യുവതിയും കുഞ്ഞുമടങ്ങിയ കാര്‍ യാത്രക്കാര്‍ വഴി ചോദിക്കാനായി കാറിനടുത്തേക്ക് വിളിച്ചുവരുത്തി താലി മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




