വീട്ടില്‍ കടന്ന് കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ മാല കവര്‍ന്നു

പന്തിരുങ്കാവ്: ഒളവണ്ണ മാത്തറയില്‍ വീടിനുള്ളില്‍ കടന്ന് കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരന്‍ നായരുടെ വിട്ടിലാണ് ചൊവ്വ പുലര്‍ച്ചെ 5.50ന് കവര്‍ച്ച നടന്നത്. ചന്ദ്രശേഖരന്‍ നായര്‍ വളര്‍ത്തുനായയെ നടത്തിക്കാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയതായിരുന്നു. ഈ സമയം അടുക്കളയിലായിരുന്ന ഭാര്യ വിജയകുമാരിയുടെ മാലയാണ് കവര്‍ന്നത്. കഴുത്തില്‍ കുത്തിവച്ച് ആഭരണങ്ങള്‍ ഊരാന്‍ ആവശ്യപ്പെടുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്‌തെന്ന് വിജയകുമാരി പറഞ്ഞു. പുറത്തേക്ക് വലിച്ചിഴക്കുന്നതിനിടെ വിജയകുമാരി കത്തിയില്‍ പിടിച്ച് പ്രതിരോധിച്ചു. പിടിവലിക്കിടെ നിലത്ത് വീണു. ഇതിനിടെ അഞ്ച് പവനുള്ള സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും വളകള്‍ അഴിക്കാന്‍ ശ്രമിക്കുകയുംചെയ്‌തെന്ന് അവര്‍ പറഞ്ഞു. സാരിത്തലപ്പ് കഴുത്തില്‍ മുറുക്കാന്‍ ശ്രമിച്ചതായും വിജയകുമാരി പറ ഞ്ഞു. നിലവിളികേട്ടെത്തിയ ചന്ദ്രശേഖരന്‍ മോഷ്ടാവുമായി മല്‍പ്പിടിത്തം നടത്തിയെങ്കിലും പിടികൂടാനായില്ല. ചന്ദ്രശേഖര ന്റെ കൈത്തണ്ടയ്ക്കും പരിക്കേറ്റു.

മുഖംമൂടിയും പിങ്ക് നിറത്തിലു ള്ള മഴക്കോട്ടും കൈകളില്‍ ഗ്ലൗസുമണിഞ്ഞുമാണ് മോഷ്ടാവ് എത്തിയതെന്നും ശരീര പ്രകൃത ത്തില്‍നിന്ന് ഏതാണ്ട് 30 വയസ്സ് തോന്നിക്കുമെന്നും വീട്ടുകാര്‍ പറ ഞ്ഞു. പന്തീരാങ്കാവ് പൊലീസ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍ സിക് വിഭാഗം എന്നിവര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ചന്ദ്രശേഖരനും ഭാര്യയും മാത്ര മാണ് വീട്ടില്‍ താമസിക്കുന്നത്. മക്കള്‍ രണ്ടുപേരും ബംഗളൂരു വില്‍ ജോലിചെയ്യുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top