
എടവണ്ണ: ആര്യന്‍തൊടികയില്‍ പ്രവാസി വ്യവസായി നീരുല്‍പ്പന്‍ അഷറഫി ന്റെ കാറുകള്‍ കത്തിക്കുകയും വിട് ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍. എടവണ്ണ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌കാഡും ചേര്‍ന്ന് ഇടുക്കി മറയൂരിലെ റിസോര്‍ട്ടില്‍നിന്നാണ് പിടികൂടിയത്.
ജൂലൈ 29നായിരുന്നു അക്രമം. ഇവരുടെ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ മങ്കടയില്‍ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതാണ് തുമ്പായത്. നഷ്ടപരിഹാരം നല്‍കി കാര്‍ കൊണ്ടുപോയെങ്കിലും പിക്കപ്പ് ഉടമ വിഡിയോ എടുത്തിരുന്നു. അന്വേഷണത്തില്‍ കാര്‍ ചെര്‍പ്പുളശേരിയില്‍ നിന്ന് വാടകയെടുത്തതാണെന്ന് വ്യക്തമായി ഇതോടെ കാറും ആഷിഫ്
കൈപ്പഞ്ചേരി (24)യെയും പിടികൂടി. അന്വേഷണത്തിലാണ് ചെര്‍പ്പുളശേരി മൂലന്‍കുന്നത്ത് അബ്ദുല്‍ റസാഖ് (24), ക്വട്ടേഷന്‍ കൊടുത്ത പരപ്പനങ്ങാടി കരിങ്ക ല്ലത്താണി സ്വദേശി വലിയ പറ മ്പത്ത് ഷെഫീഖ് (24), ഒളിവിന് സഹായിച്ചു റിസോര്‍ട്ട് ഉടമ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കല്ലന്‍ ഫഹദി (28)നെയും പിടികൂടാനായത്.
മറയൂര്‍ എസ്.ഐയും മലപ്പുറം സ്‌പെഷ്യല്‍ സ്‌ക്വാഡുമെത്തിയപ്പോള്‍ നായയെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴട ക്കുകയായിരുന്നു. അന്വേഷ ണത്തില്‍ വിദേശത്തുനിന്നുള്ള ക്വട്ടേഷനെന്നും സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍വഴി ലക്ഷങ്ങള്‍ ലഭിച്ചെന്നും
കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി വി ശശിധരന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ എടവണ്ണ ഇന്‍സ്‌പെക്ടര്‍ ഇ ബാബു,എസ്‌ഐ മനോജ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എം അസൈനാര്‍, എസ്സിപിഒമാരായ പി അബ്ദുല്‍ സലീം, എന്‍ പി സുനില്‍, എടവ ണ്ണ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ വി സുരേഷ് ബാബു, കെ സബീറലി, സിപിഒ സിയാദ്, മറ യൂര്‍ എസ്‌ഐ എന്‍ എസ് സുനേ ഖ്, എസ്സിപിഒ ജോബി ആന്റ ണി, സിപിഒ സജു സണ്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




