സെന്‍ട്രല്‍ ജയില്‍ ചാടിയ പ്രതി മധുരയില്‍ പിടിയില്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയില്‍ നിന്ന് പൊലീസ് സംഘം പിടികൂടി. 2014ല്‍ അന്നലക്ഷ്മിയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇടുക്കി
വണ്ടന്‍മേട് സ്വദേശി മണികണ്ഠനെ (39) ആണ് ജയില്‍ ജീവനക്കാരുടെ പ്രത്യേക സംഘം പിടികൂടിയത്.

21 ന് പുലര്‍ച്ചെയാണ് ഇയാള്‍ ജയില്‍ചാടിയത്. ജയിലില്‍ ചപ്പാത്തി യൂണിറ്റിലായിരുന്ന മണികണ്ഠന്‍ ഭക്ഷണ നിര്‍മാണ കേന്ദ്രത്തിന് പുറത്തു ണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുക്കാനെന്ന വ്യാജേന രാത്രി മണികണ്ഠന്‍ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് മതില്‍ ചാടി രക്ഷപ്പെട്ടു. പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല, സംഘം ഏഴ് ദിവസമായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top