HIGHLIGHTS : 3 months pension before Onam, one installment this week
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷംപേര്‍ക്ക് മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്തമാസം രണ്ടു മാസത്തെ പെന്‍ഷനും നല്‍കാനാണ് ആലോചന. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഈയാഴ്ചതന്നെ വിതരണം ആരംഭിക്കും. അടുത്ത മാസം രണ്ടു ഗഡു പെന്‍ഷനായ 3200 രൂപയും നല്‍കാനാണ് ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപവീതം ലഭിക്കും.
ഒരു മാസത്തെ പെന്‍ഷനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മൂന്നു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും പെന്‍ഷന്‍ എത്തിക്കും.
സെപ്തംബറിലെ പെന്‍ഷന്‍ വിതരണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കൃത്യമായി വിതരണംചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓരോ മാസത്തെയും പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനവും ആഗ്രഹവുമെന്ന് മന്ത്രി കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും കേരളത്തെ ബാധിക്കുന്നതാണ്. അക്കാര്യം നിരന്തരം കേന്ദ്രത്തോട് പറയുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു